ഹാവൂ, ഫീവര്‍ ഈസ് ഓവര്‍
>> 2.6.08
ഒന്നരമാസത്തെ പനി മാറി കുളിച്ചുകയറിയ ആശ്വാസം.
ഒടുവില്‍ അത് സംഭവിച്ചു. ഷെയിന്‍ വോണ്‍ എന്ന തല്ലുകൊള്ളികളിക്കാരന്റെ 'കുട്ടിചെകുത്താന്മാര്‍' ഇന്ത്യന്‍ ക്യാപ്സൂള്‍ ക്രിക്കറ്റിന്റെ നിറുകയില്‍ കൊടിനാട്ടി.
മുടിമുറിച്ചപ്പോള്‍ ധോണിയുടെ ഭാഗ്യവും കൂടെപ്പോയെന്നു അന്ധവിശ്വാസികള്‍ ഇനി പറഞ്ഞുപരത്തും. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രമല്ല ക്രിക്കറ്റ് ലോകത്തും ആള്‍ദൈവങ്ങള്‍ ഭ്രഷ്ടരായി.
താരച്ചന്തയില്‍ ലേലം തുടങ്ങിയ നാള്‍ മുതല്‍ ആര്‍തുവിളിച്ച സച്ചിന്റെ മുംബൈ ടീം സെമികാണാതെ പുറത്തായി. ഒരേയൊരാശ്വാസം ഗാംഗുലിയുടെ കൊല്‍ക്കത്ത ടീം അതിനുമുമ്പേ പുറത്തായിരുന്നു എന്നതാണ്.
രാഹുല്‍ ദ്രാവിഡ് എന്ന പ്രതിഭാധനനായ കളിക്കാരന്‍ വിജയ് മല്യ എന്ന കോര്‍പറേറ്റ് മുതലാളിക്ക് മുന്നില്‍ വില്ലുപൊലെ വളഞ്ഞുനില്‍ക്കുന്ന കാഴ്ചയില്‍ പരമ്പരാഗത ക്രിക്കറ്റ് ആരാധകര്‍ നടുങ്ങി. കളി തോറ്റപ്പോഴും വിപണിയില്‍ മല്യയുടെ 'റോയല്‍ ചാലഞ്ചേര്‍സിനു' പുതിയ മാനങ്ങള്‍ കൈവന്നു.
പ്രിറ്റി സിന്റയുടെ ഹോര്‍മോണ്‍ ചികിത്സക്കും യുവരാജ് സിംഗിനെ സെമികടത്താന്‍ കഴിഞ്ഞില്ല.
ഹര്‍ഭജന്‍ സിംഗ് എന്ന പഞ്ചാബിയുടെ കൈ മലയാളിച്ചെക്കന്റെ മുഖത്ത് പതിയുന്നത് കണ്ട് നമ്മള്‍ കൈകൊട്ടി ചിരിച്ചു. ശ്രീ ശാന്തനായതും കരയുന്നതും കളിയറിയാത്തവര്‍ക്കുപോലും കണിയായി. ഇന്‍ബോക്സുകളില്‍ നിന്നും ഇന്‍ബോക്സുകളിലേക്ക് ചിത്രങ്ങള്‍ പറന്നു. "ഓനത് പണ്ടേ കിട്ടേണ്ടതായിരുന്നെന്ന്" അടക്കം പറഞ്ഞു.
എല്ലാം കൊണ്ടും ഇന്‍സ്റ്റന്റ് ഹിറ്റായിരുന്നു ലളിത് മോഡിയുടെ ഈ തിരക്കഥ. പ്രൈം ടൈമില്‍ 'ക്രിക്കറ്റ് റിയാലിറ്റി ഷോ' സം പ്രേക്ഷണം ചെയ്ത് സോണിമാക്സ് കോടികള്‍ വാരി. താരരാജാക്കന്മാര്‍ അണിനിരന്ന സിനിമകള്‍ റിലീസിംഗിനു ജൂണ്‍ 1നു ശേഷമുള്ള സമയം തേടി. "കളിവേണ്ട ചിയര്‍ഗേള്‍സ് വരട്ടെ" എന്ന് ഉദ്ധരിച്ച പുരുഷന്മാര്‍ ബാനറുകള്‍ ഉയര്‍ത്തി. മുണ്ട് മുറിക്കിയുടുത്ത കുറച്ച് ശിവസേനക്കാര്‍ മാത്രം സംസ്കാരത്തിന്റെ കാവലാളായി.
*****
ആദ്യമായി എന്നായിരിക്കും ട്വന്റി-20 എന്ന് കേട്ടത്?
സീ ടിവിയുടെ മുതലാളിമാര്‍ കപില്‍ദേവിനെ കൂട്ടുപിടിച്ച് കളിക്കാരെ വാരി കൊട്ടയിലാക്കി തുടങ്ങിയപ്പോഴാണോ. അതോ മാറിനിന്ന ദൈവങ്ങള്‍ക്ക് പകരം ഝാര്‍ഖണ്ഡുകാരന്‍ മുടിനീട്ടിയ പയ്യന്റെ കീഴില്‍ കുറേപേര്‍ കഴിഞ്ഞവര്‍ഷം നെല്‍സണ്‍ മണ്ടേലയുടെ നാട്ടില്‍ ലോകം കീഴടക്കിയപ്പോഴോ?
അല്ല, അതിനും മുമ്പ്
റാഗിംഗ് പേടിച്ച്, വളഞ്ഞുപുളഞ്ഞ നെടുംകയറ്റങ്ങളെ ഊടുവഴിയാക്കിയ ആദ്യത്തെ കലാലയദിനത്തില്‍.
ക്ലാസിലെത്തിയപ്പോള്‍ ഇരുപത് പെണ്‍കുട്ടികള്‍ , അത്രതന്നെ ആണുങ്ങളും.
ക്യാമ്പസെന്നാല്‍ പ്രണയിക്കാനുള്ളതാണെന്ന് കവിതയില്‍ കൈവിഷം തന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പഠിപ്പിക്കുന്ന കാലത്ത്.
ഹായ്, ട്വന്റി-20, ഇരുപത് പേര്‍ക്ക് ഇരുപത് പേര്‍. കറുത്ത കോട്ടിട്ട് അമ്പയര്‍ക്ക് പകരം തൂവെള്ളപുതച്ച പ്രിന്‍സിപ്പലച്ചന്‍.
ഈ ടൂര്‍ണമെന്റിന്റെ പരസ്യവാചകം ആ നാളുകളിലാണു ഞങ്ങള്‍ തയ്യാറാക്കിയത്.
''ഓരോ പന്തും റണ്‍സെടുക്കാനുള്ളാതാണു. ഓരോ പെണ്ണും പ്രണയിക്കാനുള്ളതാണു''. അല്ലെങ്കില്‍...
ശരിയാണു, ഒരാള്‍ക്കൊരാള്‍ മാത്രമേയുള്ളു. അതിനിടയില്‍ ഏതെങ്കിലുമൊരുത്തന്‍ മിടുക്കു കാട്ടിയാല്‍ തീര്‍ന്നു.
പിന്നെ ആരെങ്കിലും നോബോള്‍ എറിയുന്നത് വരെ കാക്കണം. എങ്കില്‍ രക്ഷപ്പെട്ടു. ഫ്രീ ഹിറ്റിനുള്ള അവസരമുണ്ട്. പുറത്തായിപ്പോകുമെന്ന പേടിയേ വേണ്ട.
ഒരോവറില്‍ ആറു സിക്സറുകള്‍ വരെ പറത്താന്‍ ശേഷിയുള്ള ചില ചൂടന്മാര്‍ ക്ലാസില്‍ തന്നെ ഉണ്ടായിരുന്നു. തികച്ചും സ്പോര്‍ട് സ് ക്വാട്ടയില്‍ കേറിയവര്‍.
മാത്രമല്ല കോളേജിലെ സീനിയര്‍ കളിക്കാര്‍ ടീം മാനേജ് മെന്റിന്റെ ഫേവറിറ്റുകളാണു.അവര്‍ക്കെതിരെ അപ്പീല്‍ ചെയ്തിട്ടും കണ്ണുരുട്ടിയിട്ടും കാര്യമില്ല.ഫൈനടക്കേണ്ടിവരുമെന്നു മാത്രമല്ല ചിലപ്പോള്‍ ശാസനയും കിട്ടും. അല്ലെങ്കില്‍തന്നെ അമ്മപൂജ ചെയ്തും തുലാഭാരം നേര്‍ന്നും തരപ്പെടുത്തിയ സീറ്റാണു നമ്മുടേത്. അത് പോയാല്‍ പോയി നാട്ടിലെ പാരലല്‍ കോളേജില്‍ പോലും അഡ്മിഷന്‍ തരപ്പെടില്ല.
ഓരോ മണിക്കൂറിലും പുറത്താക്കാനുള്ള വാശിയിലായിരുന്നു മലയാളം ടീച്ചര്‍. ആയമ്മ നോക്കുന്നത് തന്നെ വിക്കറ്റിനുമുന്നില്‍ കുടുങ്ങിയ ബാറ്റ്സ്മാനെയെന്നപോലെ സംശയത്തോടെയാണു.
സഹകളിക്കാര്‍ തകര്‍ത്തുമുന്നേറുന്ന സ്ലോഗ് ഓവറുകളിലൊന്നില്‍ പ്രിന്‍സിപ്പലച്ചന്‍ ഓഫീസിലേക്ക് വിളിപ്പിച്ചു. റണ്ണൗട്ടിനു വിധി കാക്കുന്ന ബാറ്റ്സ്മാനെപ്പോലെ നില്‍ക്കുമ്പോള്‍ കേട്ടു 'ഉം അറ്റന്‍ഡന്‍സ് വളരെ മോശം.210 ക്ലാസില്‍ 52 എണ്ണം. താനെന്താ സുനില്‍ ഗവാസ്കറിനു പഠിക്കുന്നോ? പൊയ്ക്കോ, ഇനിയും സമയമുണ്ട്.'
പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല. മൂന്ന് വര്‍ഷത്തില്‍ തീര്‍ക്കേണ്ട മല്‍സരം നാലുവര്‍ഷം നീണ്ടു.അച്ഛന്റെ കൈകള്‍ പലതവണ റൗണ്ട് ആം ആക്ഷനില്‍ ദേഹത്ത് പോറലുകള്‍ വീഴ്ത്തി. ക്രീസില്‍ നില്‍ക്കുന്ന ബാറ്റ്സ്മാന്‍ അനുഭവിക്കുന്ന ഏകാന്തത എത്ര ഭയാനകമാണെന്ന് കാലം മനസ്സിലാക്കിത്തന്നു. സിക്സറുകളും ബൗണ്ടറികളും ഇല്ലാത്ത ഇന്നിംഗ്സ് കാണികളെ ആകര്‍ഷിക്കില്ലെന്നും തിരിച്ചറിഞ്ഞു. ക്രിക്കറ്റ് ജീവിതമാണെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞ സാമ്യം അന്നാണെനിക്ക് മനസ്സിലായത്.
ക്രീസില്‍ കവിത പാടുന്ന മഞ്ജരേക്കറാവാതെ സിക്സറുകള്‍ അടിച്ചുകൂട്ടുന്ന മസ്ക്രിനാസ് ആവൂ എന്ന് നോണ്‍സ്ട്രൈക്ക് എന്‍ഡില്‍ നിന്ന് അവള്‍ നിരന്തരം ഓര്‍മിപ്പിച്ചു.
ദിമിത്രി മസ്ക്രിനാസ് തുടര്‍ച്ചയായി അഞ്ച് സിക്സറുകളടിച്ചത് ട്വന്റി-20യിലല്ല., അമ്പതോവറിന്റെ നീണ്ട മല്‍സരത്തിലാണെന്ന് എനിക്കവളോട് പറയണമെന്നുണ്ടായിരുന്നു.
പക്ഷേ അപ്പോഴേക്കും വീട്ടുകാര്‍ നിശ്ചയിച്ച ഫിക്സ്ചറില്‍ മാറ്റങ്ങള്‍ വരുത്താന്‍ നില്‍ക്കാതെ കൂടുതല്‍ സ്ട്രൈക് റേറ്റുള്ള മറ്റൊരാളോടൊപ്പം അവള്‍ പോയിക്കഴിഞ്ഞിരുന്നു.
ഇതി കഥാന്ത്യം ശുഭം. (june 2008)
26 പ്രതികരണങ്ങള്‍:
ഇല്ല, പഴകി മുഷിഞ്ഞര്‍ത്ഥം ദ്രവിച്ച
നന്ദിയെന്നക്ഷരത്തിന്റെ പങ്കുപറ്റാന്‍
ക്ഷണമയക്കുന്നില്ല ദേവി, ഞാനെന്കിലും, പക്ഷെ അറിക നീ വാക്കിന്റെ കാവലാളായ് സ്വയം
കാത്തതീ ഹൃത്തിന്റെ നോവലെന്ന്....
അല്ലെങ്കില്‍തന്നെ അമ്മപൂജ ചെയ്തും തുലാഭാരം നേര്‍ന്നും തരപ്പെടുത്തിയ സീറ്റാണു നമ്മുടേത്. അത് പോയാല്‍ പോയി നാട്ടിലെ പാരലല്‍ കോളേജില്‍ പോലും അഡ്മിഷന്‍ തരപ്പെടില്ല.
കിടിലന്‍ എഴുത്ത് മുരളീ..
രണ്ടുവട്ടം വായിച്ചു..
:)
സത്യത്തില്‍ മനുവേട്ടാ, നമ്മുടെ ശ്രീ ശാന്തിനെ മനസിലോര്‍ത് എഴുതിയതാണ് ട്ടോ... (ആള്‍ ഒരുപാട് മാറിപ്പോയി, അല്ലെ? )
എഴുത്ത് ഇഷ്ടമായി മുരളീ...
ശരിയാണ്. ഒരടി കിട്ടിയതോടെ ശ്രീശാന്ത് കൂടുതല്‍ നന്നായി എന്നു തോന്നുന്നു.
:)
''ഓരോ പന്തും റണ്‍സെടുക്കാനുള്ളാതാണു. ഓരോ പെണ്ണും പ്രണയിക്കാനുള്ളതാണു''
താങ്ക്സ്....ഈ..അറിവിനു
ഫ്രീ ഹിറ്റിനുള്ള അവസരമുണ്ട്. പുറത്തായിപ്പോകുമെന്ന പേടിയേ വേണ്ട...
ഫ്രീ ഹിറ്റ് കിട്ടുമോ എന്തോ?
പറയാന്‍ മറന്നു....എല്ലാവര്‍ക്കും ഇട്ടു കണക്കിനു കൊടുത്തിട്ടുണ്ടല്ലോ അല്ലേ...
പൂശി..ഇപ്പൊ മനസിലായി...റിപ്പോര്‍ട്ടര്‍ ആണെന്നു...ഹഹാഹ
kali karyamayipokumayirunnu alle krishnaa??? aa kutty poyathu nannayi... (oralenkilum rakshappettallo.. :-)
"പക്ഷേ അപ്പോഴേക്കും വീട്ടുകാര്‍ നിശ്ചയിച്ച ഫിക്സ്ചറില്‍ മാറ്റങ്ങള്‍ വരുത്താന്‍ നില്‍ക്കാതെ കൂടുതല്‍ സ്ട്രൈക് റേറ്റുള്ള മറ്റൊരാളോടൊപ്പം അവള്‍ പോയിക്കഴിഞ്ഞിരുന്നു."
ക്രിക്കറ്റിനെ ജീവിതമാക്കിയും ജീവിതത്തെ ക്രിക്കറ്റായും ആസ്വദിച്ച ഈ ഇന്നിംഗ്സ് കലക്കിട്ടോ...
കളിയും അല്പം കര്യവുമുണ്ടല്ലോ മുരളികാ ആ പറഞ്ഞതില്‍... :)
aval aaranennu mansilayillallo.... rasyi paranhu, crickettile jeevithm.
kathayude avasanam nannayi tto...
അതെ വീട്ടുകാര്‍ നിശ്ചയിച്ച ഫിക്ചറില്‍ മാറ്റം വരുത്താതെ അവള്‍ പോയിക്കഴിഞ്ഞിരുന്നു...... കൂടുതല്‍ സ്ട്രൈക്ക് റേറ്റ് ഉള്ള ആളുടെയൊപ്പം... ഇപ്പോള്‍...
അവള്‍ ഗള്‍ഫിലെത്തിയോ... ആവോ. ?
ബാറ്റിംഗ് ആവറേജ് കൂടിയ അയാള്‍ അവളെയുംഇപ്രാവശ്യം കൂടെ കൂട്ടിയെന്ന് തോന്നുന്നു....
പിന്നെ.. മസ്കിരാനസ് ഒരോവറില്‍
അഞ്ചു സിക്സറുകള്‍ പറത്തിയത്
ഇന്ത്യയ്ക്കെതിര ആണെന്നും...
അതും ബോര്‍ഡിനെ ഒരോവറില്‍
ആറു സിക്സറുകള്‍ പറത്തിയ
സാക്ഷാല്‍ യുവ്‌രാജിനെ ആണെന്നും നീ പറയേണ്ടതായിരുന്നു....
കാരണം...
ഒരോവറില്‍ അഞ്ചു സിക്സറുകള്‍ ഏറ്റുവാങ്ങിയവന്‍
പിന്നീട് ആറു സിക്സറുകള്‍ അടിക്കാന്‍പ്രാപ്തനായല്ലോ...
അതൊരു വലിയ പാഠം തന്നെയാണ്.... :)
വളരെ നന്നായിരിക്കുന്നു.
ഫോര്‍വേര്‍ഡ് ദിഫെന്‍സിനു ശ്രമിക്കും മുന്‍പെ വാക്കുകള്‍ ഓഫ് സ്റ്റമ്പ് ഇളക്കി....ഇതു ദൂസര തന്നെ
രസകരമായ എഴുത്ത്...
വൈഡ് ബോള്‍ എറിയാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. റണ്ണൌട്ടാക്കാന്‍ അവസരം കിട്ടിയപ്പോള്‍ വാല്‍ഷിനെപ്പോലെ ശമരിയക്കാരനായി.. അതാണ് അവള്‍ സ്ട്രൈക് റേറ്റ് കൂടുതലുള്ള വെടിക്കെട്ടുകാരന്റെ കൂടെപ്പോയത്..!
മുരളി മാഷെ ആരോഗ്യം വീണ്ടു കിട്ടട്ടെ.. ഒന്നരമാസം പനി ബൂലോകത്തിന് ഗുണം പോസ്റ്റിലൂടെ..:(
എവിടെയൊക്കെയോ ഒരു ചീഞ്ഞമണം അല്ലേ മുരളി..?
Good work... Best Wishes...!
ക്രിക്കറ്റു ജീവിതമാക്കിയും ജീവിതം ക്രിക്കറ്റാക്കിയും മുന്നേറിയ മുരളികയ്ക്ക് ആശംസകള്‍....
kidave jeevitathile T20 thudangiyittalle ullooo iniyum kadam oru padu thandentathalle ... good flow and narration I think labiramale, old man and the sea all will do a lot of good to u read on ...
"ഓനത് പണ്ടേ കിട്ടേണ്ടതായിരുന്നെന്ന്"
ശരിയാണ്. ഒരടി കിട്ടിയതോടെ ശ്രീശാന്ത് കൂടുതല്‍ നന്നായി എന്നു തോന്നുന്നു.
ആശംസകള്‍...
മനുവേട്ടാ ഡാങ്ക്സ്........
ശ്രീയേട്ടാ അങ്ങനെ ഒരു പൊതു അഭിപ്രായം ഉണ്ട് അല്ലെ? ഏതായാലും പഞ്ചാബിയുടെ അടി വെറുതെ ആയില്ലല്ലോ..
''ഓരോ പന്തും റണ്‍സെടുക്കാനുള്ളാതാണു. ഓരോ പെണ്ണും പ്രണയിക്കാനുള്ളതാണു''
താങ്ക്സ്....ഈ..അറിവിനു
എന്നും പറഞ്ഞു പോയി ഫ്രീ ഹിറ്റ് വാങ്ങിയിട്ട് എന്റെ പേരു പറഞ്ഞു കൊടുക്കണം കേട്ടോ..
അതെന്താണ് സന്ഗീതാ ഒരു വെപ്പ്?? നമ്മ്ലെന്തടോ ബാലന്‍ കെ നായര്‍ വല്ലോം ആണോ?
ദേവീ, കിടു ഇന്നിങ്ങ്സിനു കയ്യടിച്ചതിനു ഒരു സ്പെഷ്യല്‍ ഡാങ്ക്സ്.. അല്ല പിന്നെ...
പറയുന്നത് എല്ലാം കാര്യമാണ് നന്ദന്‍ മാഷേ.. പക്ഷെ സെന്റി വേണ്ടാട്ടോ..
അല്ലേലും അവസാനമാണല്ലോ എല്ലാര്ക്കും നോട്ടം. നന്ദി വീണ.
ദേ, ഇവിടേം ഒരു കമന്റ് ഡിലിറ്റ് ചെയ്തല്ലോ, ലെവന്‍ ആരെടേ?
അന്യാ, ഇനിയെത്ര ഇന്നിങ്ങ്സുകള്‍ ബാക്കി കെടക്കണ്...
രഞ്ജിത്ത് സര്‍, നന്ദി സര്‍.
ഹായ് ദേവതീര്‍ത്ഥ.. എഴുത്തിലും ദൂസര? ഗുഡ്. നള കമന്റ്. അതെനിക്കിഷ്ട്ടായി. :)
കുഞ്ഞന്‍ മാഷേ, ഐ പി എല്‍ പനി എന്നാണ് ഞാന്‍ ഉദ്ദേശിച്ചേ.. ഹവ്വെവര്‍ അത് ഫെയില്‍ഡ്. :( എന്താ ചെയ്ക മാഷേ, മാന്യനായി ജനിച്ചു പോയില്ലേ.
അതെവിടെയാണ് അതുക്കാ ആ ചീഞ്ഞ മണം?
സുരേഷ് ജി നന്ദി ജി..
ഗീത ഗീതികളെ നന്ദി..
സുരേഷ് ജി ആ പറഞ്ഞത് ന്യായം, നമുക്കും ആ തോന്നല്‍ ഉണ്ട് ട്ടോ.. തുടങ്ങിയിട്ടേ ഉള്ളൂ.. ഇനിയെത്ര ഇന്നിങ്ങ്സുകള്‍ കളിയ്ക്കാന്‍ ഇരിക്കുന്നു...
സ്നേഹിതാ, അപ്പോള്‍ ഇതൊരു പൊതു അഭിപ്രായമായി എടുക്കാം അല്ലെ? എന്കില്‍ ഒരടി കൊടുത്ത് നന്നാക്കാന്‍ എത്രയോ പേര്‍ ഉണ്ട് ഇവിടെ? ഒന്നു നോക്കിയാലോ? :)
ഒരു ചെറിയ പോസ്റ്റുണ്ട്.ഒന്നു നോക്കണേ....
ഒരു ചെറിയ പോസ്റ്റുണ്ട്.ഒന്നു നോക്കണേ....
വൈകിയാ വായിചചത്.. ഒരു പുതിയ അനുഭവം...നന്നായിരിക്കുന്നു.
good to read ..i beacme a bit late to read the post..anyway nice...congrats
http://harisnenmeni.blogspot.com/
ക്രിക്കറ്റിന്റെ സാങ്കേതികവാക്കുകള്‍ മാത്രം കണ്ടതുകൊണ്ട്
ഞാനിതു വായിക്കാതെ മാറ്റി വച്ചതായിരുന്നു.
ഇന്നാണ് വായിച്ചത്.വളരെ വിദഗ്ദ്ധമായിട്ടാണ് നീ "അന്യംകൊണ്ട് സമര്‍ത്ഥനം" ചെയ്തിരിക്കുന്നത്.
നന്നായിട്ടുണ്ട്.വായിക്കാന്‍ താമസിച്ചതില്‍ ക്ഷമ.
Post a Comment