വന്നാ എ ജോബ്‌ മാന്‍?

>> 14.7.09

`സിറ്റ്‌ ഡൗണ്‍ മിസ്റ്റര്‍ വ്യാസ്‌', ഡോ.ബര്‍ണാഡ്‌ കൈകള്‍ നീട്ടി.
`താങ്ക്‌ യൂ സര്‍'... തേരട്ടയെ ചവച്ചാലെന്ന പോലെയാണ്‌ അവസാന വാക്ക്‌ പുറത്തേക്ക്‌ വന്നത്‌. സര്‍... ചെറുപ്പത്തിലേ ആ വാക്ക്‌ അയാള്‍ക്ക്‌ കലിയാണ്‌. കൊളോണിയലിസ്റ്റ്‌ തമ്പുരാക്കന്മാര്‍ അവശേഷിപ്പിച്ചുപോയ അടയാളവാക്ക്‌ പോലെ.. മേല്‍മുണ്‌ ട്‌ അരയില്‍കെട്ടി നടുവളഞ്ഞ്‌ വാ പൊത്തി നില്‍ക്കുന്ന പോയകാലത്തിന്റെ ദൈന്യതയെ ഓര്‍മിപ്പിക്കുന്ന വാക്ക്‌... വേണ്‌ ടിയിരുന്നില്ല, മാഷേ എന്ന്‌ മതിയായിരുന്നു. ഛേയ്‌ അതുശരിയാകില്ല. കമ്പനി പേഴ്‌സണാകാന്‍ വന്ന ഉദ്യോഗാര്‍ത്ഥിയാണ്‌ താന്‍. അത്‌ മറക്കരുത്‌.

`എന്താ മിസ്റ്റര്‍ വ്യാസ്‌ ഒരു കനത്ത ആലോചന?'
`ഹേയ്‌, നതിംഗ്‌ സര്‍'.. വായില്‍ വീണ്‌ ടും അതേ ചവര്‍പ്പ്‌.
`ലുക്‌, നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഞാന്‍ വായിച്ചു.' സായിപ്പിന്റെ മലയാളത്തിന്‌ വല്ലാത്ത വൃത്തി. `നിങ്ങളുടെ പേര്‌ വേദവ്യാസന്‍ എന്നാണ്‌. ആം ഐ കറക്‌റ്റ്‌?'
ഉവ്വ്‌, അങ്ങിനെയാണ്‌.
`പക്ഷേ നിങ്ങള്‍ എഴുതിയിരിക്കുന്നത്‌ വേദവ്യാസ്‌ എന്നും..'
`അതേ വീണ്‌ ടും' തലയാട്ടി
`വളര്‍ന്നപ്പോള്‍ പേര്‌ ലോപിച്ചുപോയോ മിസ്റ്റര്‍ വ്യാസ്‌? അതോ നിങ്ങള്‍ ചുരുക്കിയതോ?` സായിപ്പിന്‌ ചിരി.
`ഞാന്‍'.... അയാള്‍ വിക്കി.
പേരിന്‌ പ്രൗഢി പോരെന്ന്‌ തോന്നിയപ്പോള്‍ കുറുക്കിയെഴുതി എന്നാണ്‌ പറയേണ്‌ ടത്‌.
`പേര്‌ ലോപിച്ചപ്പോള്‍ അര്‍ത്ഥം നഷ്‌ടപ്പെട്ടു.' സായിപ്പ്‌ വീണ്‌ ടും ചിരിക്കുന്നു.


പണ്ട്‌ മലയാളം ക്ലാസില്‍ വിശ്വംഭരന്‍ മാഷ്‌ പറഞ്ഞതോര്‍ത്തു വേദവ്യാസ്‌.
`ആണിന്റെ പേരിന്‌ പൗരുഷം വേണം. അത്‌ ``ന്‍'' എന്ന്‌ അവസാനിക്കണം.' അദ്ദേഹം ഉറക്കെ ഉദാഹരിക്കയും ചെയ്‌തു. ``വിശ്വംഭരന്‍, നാരായണന്‍, രാധാകൃഷ്‌ണന്‍, വേദവ്യാസന്‍'.. അത്‌ തന്നെ നോക്കിയായിരുന്നു. `അല്ലാതെ ജിജി, വിജി, സജി എന്നപോലെ പച്ചക്കറിക്ക്‌ പേരിടുന്നപോലെയാവരുത്‌. അര്‍ത്ഥത്തെ ഗര്‍ഭം ധരിച്ചതാവണം.'
`ലുക്‌ മിസ്റ്റര്‍ വ്യാസ്‌, നിങ്ങളുടെ പേര്‌ കമ്പനിക്ക്‌ ഒരു വിഷയമല്ല. നിങ്ങളുടെ അക്കാദമിക്‌ സ്‌കില്ലും ഞങ്ങള്‍ക്ക്‌ വേണ്‌ ട. പക്ഷേ സാമാന്യത്തില്‍ കവിഞ്ഞ ചിന്തകളുള്ള ആളാണ്‌ നിങ്ങള്‍. അതിന്‌ ഞങ്ങള്‍ ഇംപോര്‍ട്ടന്റ്‌സ്‌ കൊടുക്കുന്നുണ്‌ ട്‌, കാരണം'.. ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്താനുള്ള ആവേശത്തെ ബര്‍ണാര്‍ഡ്‌ സായിപ്പ്‌ ഒന്നൊതുക്കി.
ചോദ്യഭാവത്തില്‍ വ്യാസ്‌ തലയുയര്‍ത്തിയത്‌ അദ്ദേഹം കണ്ടുകൂടിയില്ല, ആവേശം ചോര്‍ന്നുപോകാതെ തുടരുകമാത്രം ചെയ്‌തു.
`അനുകൂല സമയത്ത്‌ ചേര്‍ച്ചയുള്ള ബീജവും അണ്‌ഡവും കൂടിയാല്‍ മഹത്തുക്കള്‍ പിറക്കുമെന്ന്‌ കേട്ടിട്ടില്ലേ നിങ്ങള്‍? നിങ്ങള്‍ ഒരിന്ത്യാക്കാരനല്ലേ? എന്നിട്ടും?' വ്യാസിന്റെ കണ്ണിലെ അമ്പരപ്പിലേക്ക്‌ നോക്കിയാണ്‌ അയാള്‍ ചോദിച്ചത്‌.
`ഉണ്ട്‌, ഭഗവാന്‍ വേദവ്യാസന്റെ ജനനം അത്തരത്തിലൊന്നായിരുന്നു.' താന്‍ ഒരു ചരിത്രമറിയാത്ത മണ്ടനാണെന്ന്‌ സായിപ്പ്‌ കരുതരുതല്ലോ..
`യെസ്‌ മിസ്റ്റര്‍ വ്യാസ്‌, ഹി ഈസ്‌ വേദവ്യാസന്‍, നോട്ട്‌ വ്യാസ്‌'
`അപ്പോള്‍ നിങ്ങള്‍ക്ക്‌ കഥകളറിയാം. പക്ഷേ അതിനും മുമ്പ്‌ കഥകളുണ്‌ ട്‌. സുന്ദരിയായ ഭാര്യയുമൊത്ത്‌ രതികേളിക്കൊരുങ്ങവേ നായാട്ടിനു പുറപ്പെടൂ പുത്രാ എന്ന പിതാവിന്റെ ആജ്ഞ അനുസരിക്കേണ്‌ ടി വന്ന ചേദിരാജാവായ വസുവിനെക്കുറിച്ച്‌ കേട്ടിട്ടുണ്‌ ടോ? മൃഗയാവിനോദത്തിന്‌ കാട്ടിലെത്തിയെങ്കിലും രാജാവിന്റെ മനസ്‌ കേളീസന്നദ്ധയായ പത്‌നീസമക്ഷത്തിലായിരുന്നു. വധൂസ്‌മരണയില്‍ സ്‌ഖലിച്ച ശുക്ലത്തെ കിഴികെട്ടി സന്താനദാഹത്തോടെ കഴിയുന്ന രാജപത്‌നിക്ക്‌ ഇതെത്തിക്കുക എന്ന നിര്‍ദ്ദേശത്തോടെ ഒരു പരുന്തിനെ ഏല്‍പ്പിച്ചു വസു. എന്നാല്‍ യാത്രമദ്ധ്യേ പരുന്തിന്റെ വായിലെ കിഴി മാംസമാണെന്നു ധരിച്ച മറ്റൊരു പരുന്ത്‌ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. താഴെ ശക്‌തിമതിയെന്ന നദിയില്‍ വീണ ആ കിഴി ഒരു മത്സ്യം വയറ്റിലാക്കുകയും ചെയ്‌തു.'
അമ്മൂമ്മക്കഥകളില്‍ പോലും കേള്‍വിപ്പെടാത്ത കഥ പറഞ്ഞ അന്യനാട്ടുകാരനെ അത്ഭുതം കൂറുന്ന കണ്ണോടെ നോക്കി അഭിനവവ്യാസന്‍. ബര്‍ണാര്‍ഡ്‌ സായിപ്പ്‌ കഥ പറഞ്ഞുനിര്‍ത്തി
``ആ മത്സ്യം പ്രസവിച്ച ഇരട്ടക്കുട്ടികളിലൊന്നാണ്‌ മിസ്റ്റര്‍ വ്യാസ്‌, നിങ്ങളുടെ ഭഗവാന്‍ വേദവ്യാസനെ പ്രസവിച്ച മത്സ്യഗന്ധി എന്ന സത്യവതി.''
`ക്ഷമിക്കണം സാര്‍, ഇതൊന്നും എനിക്ക്‌... ?'


`കൂള്‍ മിസ്റ്റര്‍ വ്യാസ്‌, അത്‌ നമുക്ക്‌ വിഷയല്ല. ഇവിടെ നോക്കൂ, ഈ ബോട്ടിലുകളാണ്‌ നിങ്ങളുടെ പരീക്ഷണ ശാലകള്‍. നിങ്ങളുടെ ബീജമാണ്‌ ഞങ്ങള്‍ക്കുവേണ്‌ ട സേവനം.'
`നിങ്ങള്‍, നിങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? '
`അത്‌ തന്നെയാണ്‌ മിസ്റ്റര്‍ വ്യാസ്‌, നിങ്ങളുടെ നാട്ടിലെ ആളുകള്‍ക്ക്‌ തികഞ്ഞ ബുദ്ധിയാണ്‌. ആ മാനവിഭവങ്ങള്‍ തന്നെയാണ്‌ പടിഞ്ഞാറിന്‌ വേണ്‌ ട്‌. അത്‌ പക്ഷേ നിങ്ങള്‍ നീട്ടിയ ഈ സര്‍ട്ടിഫിക്കറ്റുകളായല്ല. നിങ്ങളെക്കൊണ്‌ ട്‌ എന്തിനു കൊള്ളും? നിങ്ങളെന്തുകൂട്ടിയാല്‍ കൂടും? ഒന്നും പഠിക്കാത്ത അഭ്യസ്‌ത വിദ്യരാണ്‌ നിങ്ങള്‍. അതുകൊണ്‌ ട്‌...'
ഒന്നു കിതപ്പാറ്റിയശേഷം സായിപ്പ്‌ തുടര്‍ന്നു. `ഞങ്ങള്‍ക്കുവേണ്‌ ടത്‌ ഞങ്ങള്‍ സൃഷ്‌ടിക്കും. അതിനുള്ള ബീജമാണ്‌ നിങ്ങള്‍ തരേണ്‌ ടത്‌. നിങ്ങള്‍ക്ക്‌ വേണ്‌ ടത്‌ പണമല്ലേ, പണം മാത്രമല്ലേ? അത്‌ ഞങ്ങള്‍ തരും. എത്രവേണമെങ്കിലും.'
ഹോ, എന്താണ്‌ താനീ കേട്ടത്‌?? ഇതോ അഭിനവഭാരതന്റെ ധര്‍മം? സപ്‌തദ്വീപങ്ങള്‍ക്കും ശ്രേഷ്‌ഠമായ ജംബുദ്വീപത്തിന്റെ നാഥന്മാര്‍ വാണ നാട്‌, ശ്രവണമാത്രയില്‍ അന്തരംഗത്തില്‍ അന്തസ്സുയര്‍ത്തുന്ന ഗംഗയാറൊഴുകുന്ന നാട്‌, ആദിവേദത്തിന്റെയും ആദിശേഷന്‍ അനന്തന്റെയും നാട്‌... ആ നാടിന്റെ ഇന്നിനോടോ വിധിയുടെ ഈ വിളി?


`ക്ഷമിക്കണം സാര്‍, എനിക്കു വയ്യ', തളര്‍ച്ചയോടെ എഴുന്നേറ്റു വ്യാസ്‌.
`നോക്കൂ മിസ്റ്റര്‍ വ്യാസ്‌'. പിന്നില്‍നിന്നും വിളിച്ചു ബര്‍ണാഡ്‌ സായിപ്പ്‌.
`നിങ്ങളൊരാള്‍ പിന്തിരിഞ്ഞിട്ടെന്തു പ്രയോജനം? താഴെ നിരന്നു നില്‍ക്കുന്ന ആയിരങ്ങളെ നിങ്ങളുടെ കണ്ണുകള്‍ക്ക്‌ കാണുന്നില്ലേ, അവര്‍ അവരതിനു തയ്യാറാവും, അക്കൂട്ടത്തില്‍ ആണും പെണ്ണുമുണ്‌ ട്‌. നിങ്ങളുടെ ബീജം ഞങ്ങള്‍ക്കായി വര്‍ഷിക്കും, നിങ്ങളുടെ സ്‌ത്രീകള്‍ അവരുടെ ഗര്‍ഭപാത്രം വില്‍ക്കും... വെറുതെയല്ല, പണത്തിനു വേണ്‌ ടി...'
അവസാനത്തെ ആണിയും അടിച്ചു സായിപ്പ്‌....
`പോരാത്തതിനു ഇതും നിങ്ങളുടെ ചരിത്രത്തിലുണ്‌ ടെന്ന്‌ കൂട്ടിക്കോ.. തലച്ചോറും ശരീരവും വില്‍ക്കുന്ന നിങ്ങളുടെ വര്‍ത്തമാനത്തിലും അതുണ്‌ ട്‌....'
അതേ സത്യമാണ്‌.. ``യദി ഹാസ്‌തി തദന്യത്ര: യന്നേഹാസ്‌തി ന കുത്രചിത്‌ എന്നല്ലേ ഭാരതസ്രഷ്‌ടാവിന്റ വാക്ക്‌? (ഇതിലുളളത്‌ മറ്റ്‌ പലയിടത്തും കണ്ടേക്കാം, ഇതിലില്ലാത്തത്‌ മറ്റൊരിടത്തും കാണുകയില്ല) (2009 july)


കടപ്പാട്‌: പണ്‌ഡിറ്റ്‌ അരുമനായകപ്പണിക്കരുടെ ഭഗവാന്‍ വേദവ്യാസന്‍ എന്ന ഗ്രന്ഥത്തോട്‌,
നന്ദി: പ്രസ്‌തുത ഗ്രന്ഥം തന്ന ജ്യേഷ്‌ഠസുഹൃത്ത്‌ നീരുവിനോട്‌

30 പ്രതികരണങ്ങള്‍:

Unknown July 14, 2009  

`നിങ്ങളൊരാള്‍ പിന്തിരിഞ്ഞിട്ടെന്തു പ്രയോജനം? താഴെ നിരന്നു നില്‍ക്കുന്ന ആയിരങ്ങളെ നിങ്ങളുടെ കണ്ണുകള്‍ക്ക്‌ കാണുന്നില്ലേ, അവര്‍ അവരതിനു തയ്യാറാവും, അക്കൂട്ടത്തില്‍ ആണും പെണ്ണുമുണ്‌ ട്‌.'


വൃന്ദാവനിയില്‍ പുതിയ കഥ, ''വന്നാ എ ജോബ്‌ മാന്‍? ''

ചന്ദ്രമൗലി July 14, 2009  

ആദ്യായിട്ടാ....ഇതിലൊരു തേങ്ങയടിക്കണേ....(((((((((ഠോ))))))))))


ഇനി വായിക്കട്ടേ ട്ടാ... :)

Jayasree Lakshmy Kumar July 14, 2009  

കഥ അസ്സലായി മുരളിക.
ഓർമ്മ വന്നത്, പഠനകാലത്ത് കർണ്ണാകർ‌ണ്ണികയാ അറിഞ്ഞ ഒരു ആൺ ഡോക്റ്ററുടെ ആത്മഗതം “നമ്മുടെ എത്ര കുഞ്ഞുങ്ങൾ ഇതിലെയെല്ലാം ഓടി നടക്കുന്നുണ്ടാവുമോ എന്തോ!“ എന്ന്. ലോകം മുഴുവൻ ഓടി നടക്കുന്നുണ്ടാവുമല്ലേ ഭാരതത്തിന്റെ മക്കൾ. ബ്രെയിൻ ഡ്രെയിൻ ആന്റ്...നൌ!!!

പക്ഷെ ഒരു കാര്യം. മുരളീ കൃഷ്ണയെ അടിയന്തിരമായി മുരളീ കൃഷ്ണൻ ആക്കണം. [തമാശിച്ചതാണേ...എന്നെ തല്ലാൻ വരല്ലേ..പ്ലീസ്..]

resh July 14, 2009  

സുന്ദരമായ കഥ കൃഷ്‌ണാ, മനോഹരായി പറഞ്ഞിരിക്കുന്നു, അല്‍പം കട്ടിയായോ എന്നാണ്‌ സംശയം. എന്തായാലും ഇഷ്‌ടായി...

ശ്രീ July 14, 2009  

നന്നായിരിയ്ക്കുന്നു മുരളീ.

അരുണ്‍ കരിമുട്ടം July 14, 2009  

അതി മനോഹരം മുരളി, മനോഹരം

nandakishor July 14, 2009  

മാഷേ, ഇതു ഒരു പുതിയ വിഷയമാണല്ലോ, സമീപിച്ച രീതിയിലും നല്ല പുതുമയുണ്‌ ട്‌.
പക്ഷേ ആ മുരളീകൃഷ്‌ണ ഒഴുക്ക്‌ കാണുന്നില്ല :(

Sureshkumar Punjhayil July 14, 2009  

Sayippu jayikkatte... Eppozum angineyalle...!

Manoharam, Ashamsakal...!!!

സമാന്തരന്‍ July 14, 2009  

മുരളി അവതരിപ്പിച്ചത് പ്രത്യേക അഭിനന്ദനമർഹിക്കുന്ന രീതിയിലാൺ. ഈ വില്പനയെകുറിച്ച് ചിലത് കുറെകാലമായി എന്റെ മനസ്സിലുണ്ട്. ഏതെങ്കിലും രീതിയിൽ പുറത്തു വരും


ആശംസകൾ ... മുരളി.

khader patteppadam July 14, 2009  

കഥ നന്നായി.ബുദ്ധിമാന്മാരായ നമ്മള്‍ ,കേരളീയര്‍, എന്നും അടിമകളായിരുന്നല്ലൊ.സ്വദേശിയുടേയും വിദേശിയുടേയും അടിമകള്‍. നാം എന്നും നമ്മുടെ മസ്തിഷ്കവും, വിയര്‍പ്പും , രക്തവും അടിയറവെച്ചു ജീവിയ്ക്കാന്‍ വിധ്യ്ക്കപ്പെട്ടവരാണ്.ഇപ്പോള്‍ അവര്‍ നമ്മുടെ സ്വത്വവും ആത്മാവും കൂടി കവര്‍ന്നെടുക്കുന്നു.ഇതല്ലാതെ നമുക്കു മറ്റെന്തു വഴി.? സായ്പ് പറഞ്ഞതാണു ശരി. ഒരു വേദവ്യാസന്‍ തിരിഞ്ഞു നടന്നേക്കാം.പക്ഷേ,ആയിരങ്ങള്‍ നട്ടെല്ലു ഊന്നു വടിയാക്കി ഇഴഞ്ഞിഴഞ്ഞു അവര്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കും.
കഥ മനസ്സില്‍ തട്ടിയതുകൊണ്ടാണു ഇത്രയും എഴുതിയത്.നന്ദി,സുഹ്രുത്തേ,നന്ദി.

ജിജ സുബ്രഹ്മണ്യൻ July 14, 2009  

കഥ അവതരിപ്പിച്ച രീതി എനിക്കിഷ്ടമായി.സത്യവതിയുടെ ജനനത്തെപറ്റിയുള്ള ഈ കഥ എനിക്ക് അറിയില്ലായിരുന്നു.പുരാണത്തിലെ ഈ കഥയെപറ്റിയുള്ള അറിവു തന്നതിനു നന്ദി

Anil cheleri kumaran July 14, 2009  

മനോഹരമായിരിക്കുന്നു..

താരകൻ July 14, 2009  

good.novelty of the theme is prasamsaneeyam...

അനില്‍@ബ്ലോഗ് // anil July 14, 2009  

ഇഷ്ടമായി മുരളീ.
ശൈലി പ്രത്യേകിച്ചും.

“നിങ്ങളൊരാള്‍ പിന്തിരിഞ്ഞിട്ടെന്തു പ്രയോജനം? താഴെ നിരന്നു നില്‍ക്കുന്ന ആയിരങ്ങളെ നിങ്ങളുടെ കണ്ണുകള്‍ക്ക്‌ കാണുന്നില്ലേ”

അതാണ് പ്രശ്നം.
എല്ലിന്‍ കഷണത്തിനു കടിപിടി കൂടുന്ന നായ്ക്കളെപ്പോലെ നാം ആര്‍ത്തി പിടിച്ച് നാവില്‍ വെള്ളമൂറി നില്‍ക്കയാണ്. അവിടെ ബീജമല്ല ലിംഗം വരെ നാം വിറ്റെന്നു വരും.

siva // ശിവ July 14, 2009  

വളരെ നല്ല അവതരണം....

ramanika July 14, 2009  

nalla post!

എതിരന്‍ കതിരവന്‍ July 14, 2009  

നല്ല വിത്തുകളൊക്കെ സായിപ്പിനി എന്നും വേണം. ബാസ്മതി അരിയുടെ വിത്ത് റ്റെക്സാസിൽ മുളപ്പിച്ച് വിൽക്കുന്നുണ്ട്. റ്റെക്സ്മതി എന്ന പേരിൽ സായിപ്പിന്റെ Fertility Clinics ഇൽ എല്ലാ ബീജങ്ങളുൽ കിട്ടും. ബീഎജം നൽകി കാശുവാങ്ങിച്ച് കോളേജ് ചെലവുകൾ നടത്തുന്നത് പുതിയ കഥയൊന്നുമല്ലല്ലൊ.

നല്ല കഥ മുരളിക...
“ൻ” എന്നത് തെക്കേ ഇൻഡ്യക്കാർക്കുള്ളതല്ലെ. വേദവ്യാസ എന്നാണ് സംസ്കൃത പേർ. ഹിന്ദിയിലാണ് ‘വ്യാസ്” എന്നാകുന്നത്.

പാത്തക്കന്‍ July 15, 2009  

gambheeram..!!!

സൂത്രന്‍..!! July 15, 2009  

great story..... nice

സംഗീത July 15, 2009  

മനോഹരമായ കഥകള്‍ കൃഷ്ണാ...
കഥയ്ക്കുള്ളിലെ കഥയും കേമമായി........ ഇത്രയ്ക്കങ്ങോട്ട് സാദ്ധ്യതകള്‍ ആലോചിച്ചിരുന്നില്ല.. കൊള്ളാം, മനോഹരമായിരിക്കുന്നു.

Typist | എഴുത്തുകാരി July 15, 2009  

കഥയാണെങ്കിലും, കഥയില്‍ കാര്യമുണ്ടില്ലേ?‍

വ്യാസ്... July 16, 2009  

എനിക്കിട്ടാണല്ലോ മാഷേ താങ്ങ്?? ജീവിച്ചു പൊയ്ക്കോട്ടേ മാഷേ........
(കഥ എനികിഷ്ട്ടായി ട്ടോ) നല്ല തീം .

Bindhu Unny July 21, 2009  

കഥ കൊള്ളാല്ലോ.
പിന്നെ, മലയാളത്തില്‍ വേദവ്യാസന്‍, തമിഴില്‍ വേദവ്യാസര്‍, ഹിന്ദിയില്‍ വേദവ്യാസ് - എല്ലാം ഇന്ത്യയില്‍ തന്നെയല്ലേ.
:-)

മാണിക്യം July 21, 2009  

`ആണിന്റെ പേരിന്‌ പൗരുഷം വേണം.
അത്‌ 'ന്‍' എന്ന്‌ അവസാനിക്കണം.അദ്ദേഹം ഉറക്കെ ഉദാഹരിക്കയും ചെയ്‌തു.'വിശ്വംഭരന്‍, നാരായണന്‍, രാധാകൃഷ്‌ണന്‍, വേദവ്യാസന്‍'..


അത്‌ ശരിയല്ലെ? അതേ
വ്യാസ്‌ .. വാലു മുറിച്ച ശ്വാനനെ ഓര്‍മ്മ വരുന്നു

അക്കൂട്ടത്തില്‍ ആണും പെണ്ണുമുണ്‌ട്‌. നിങ്ങളുടെ ബീജം ഞങ്ങള്‍ക്കായി വര്‍ഷിക്കും, നിങ്ങളുടെ സ്‌ത്രീകള്‍ അവരുടെ ഗര്‍ഭപാത്രം വില്‍ക്കും... വെറുതെയല്ല, പണത്തിനു വേണ്‌ ടി...'


....എത്തിയോ ആ നിലവാരത്തില്‍?
ഇല്ലാ ഇനിയും നട്ടെല്ലിന്റെ പൊടിപ്പ്
എങ്കിലും ബാക്കിയായി ചിലരെങ്കിലും ഉണ്ട്

********************
മുരളി, മനോഹരം!

Anonymous July 22, 2009  

beutiful narration muralika. keep it up.

hi August 09, 2009  

ആദ്യമായാണ്‌ ഇവിടെ.
വളരെ നന്നായിട്ടുണ്ട്

murmur........,,,,, October 21, 2009  

ആദ്യമായാണു ഈ വഴി രചനകള്‍ മനോഹരം

Akbar December 10, 2009  

എങ്ങിനെയോ ഇവിടെ എത്തിപ്പെട്ടതാണ്. വന്നപ്പോള്‍ ഇഷ്ടമായി. ആശംസകള്‍.

e-Pandithan December 11, 2009  

Thanks for the nice story :)

Muralee Mukundan , ബിലാത്തിപട്ടണം January 21, 2010  

ഇവിടെ നടക്കുന്ന കാര്യങ്ങൽ കഥയിൽക്കൂടിപറഞ്ഞെന്നുമാത്രം...!